കണ്ണൂർ തലശ്ശേരിയിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തലശേരി ആറാം മൈലിലെ എം.എ. മൻസിലിൽ മശൂദിന്‍റെ വീട്ടിലാണ് സംഭവം. അപകടസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം മശൂദിന്‍റെ ബന്ധുവായ യുവാവ് പള്ളിയിൽ പോയി തിരിച്ചുവരുമ്പോഴാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ വീട്ടുകാരെ വിവരം അറിയിച്ചു. ഇവർ ഉടൻ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂട് കാരണം മുറിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പിന്നീട് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
മുറിയിലെ ഫർണിച്ചറുകൾ മുഴുവൻ കത്തിനശിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്‍റെ ഓലകളും കത്തിക്കരിഞ്ഞ നിലയിലാണ്.
മൊബൈൽ ചാർജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാതിരുന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ചാർജർ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ുപി