61ആമത് കേരള സ്‌കൂൾ‍ കലോത്സവത്തിന് കോഴിക്കോട് വേദിയാകും


6ആമത് സംസ്ഥാനതല സ്‌കൂൾ‍ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെയെന്ന് സർക്കാർ .ഈ വർഷം കോഴിക്കോട് വെച്ചാണ് കലോത്സവം നടക്കുന്നത്. 24 വേദികളാണ് കലോത്സവത്തിന് ഒരുങ്ങിയിരിക്കുന്നത്. എറ്റവും കൂടുതൽ‍ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനിൽ‍ രൂപകൽ‍പന ചെയ്ത സ്വർ‍ണ്ണകപ്പാണ് ആദരവായി നൽ‍കുന്നത്.1957 ൽ‍ ജനുവരി 25 മുതൽ‍ 28 വരെ എറണാകുളം എസ്ആർ‍വി ഗേൾ‍സ് ഹൈസ്‌കൂളിലാണ് ആദ്യമായി യുവജനോത്സവം സംഘടിപ്പിച്ചത്. ഏതാനും മുറികളിൽ‍ പന്ത്രണ്ട് ഇനങ്ങളും പതിനെട്ട് മത്സരങ്ങളുമായി ആരംഭിച്ച സ്‌കൂൾ‍ കലോത്സവം ഇന്ന് 61ാമത് കലോത്സവത്തിലെത്തുമ്പോൾ‍ 239 ഇനങ്ങളാണ് ഉള്ളത്. ഇതിൽ‍ ഹയർ‍ സെക്കന്ററി, ഹൈസ്‌ക്കൂൾ‍ വിഭാഗങ്ങളിൽ‍ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർ‍ത്ഥികളാണ് പങ്കെടുക്കുന്നത്. 

ഹൈസ്‌ക്കൂൾ‍ വിഭാഗത്തിൽ‍ 96, ഹയർ‍ സെക്കന്ററി വിഭാഗത്തിൽ‍ 105, സംസ്‌കൃതോത്സവത്തിൽ‍ 19, അറബിക് കലോത്സവത്തിൽ‍ 19 എന്നീ ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്. ഏറ്റവും കൂടുതൽ‍ പൊയിന്റ് നേടുന്ന ജില്ലക്ക് ആകർ‍ഷകമായ സ്വർ‍ണ്ണ കപ്പ് ആണ് നൽ‍കുന്നത്. 1987ലാണ് ഈ പതിവ് ആരംഭിച്ചത്. സ്വർ‍ണ് കപ്പ് വിതരണം ഇപ്പോഴും തുടർ‍ന്നുണ്ട്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തരണം ചെയ്ത്‌കൊണ്ടാണ് ഈ വർ‍ഷത്തെ കലോത്സവത്തിന് കോഴിക്കോട് തുടക്കം കുറിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾ‍ക്ക് ശേഷം കേരളത്തിലെ ജനങ്ങൾ‍ക്ക് അതെല്ലാം മറന്ന് ആഘോഷിക്കാനുള്ള ദിനങ്ങളാണ് വരാന്‍ പോകുന്നത്. 

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പുറത്തു വിട്ടു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞടുത്തത്. മേളകളുടെ പ്രതീകങ്ങൾ‍ ഉൾ‍പ്പെടുത്തിയും, മേളകൾ‍ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാം വണ്ണം ഉൾ‍പ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. 

article-image

duyf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed