സിനിമാ യൂണിറ്റുകളിൽ പരാതി പരിഹാര സമിതിയുണ്ടെങ്കിലേ സിനിമാ നിർമാണത്തിന് അനുമതി നൽകാവൂ; വനിതാ കമ്മീഷൻ


ഹൈക്കോടതി പറഞ്ഞിട്ടും പല സിനിമാ യൂണിറ്റുകളിലും പരാതി പരിഹാര സമിതി (ഐ സി സി) ഇല്ലായെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ഒരു ലോക്കേഷനിൽ ഐസിസി തലവനായി നിയമിച്ചത് പുരുഷനെ. പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണുള്ളത്. ശരിയായ പരാതി പരിഹാര സമിതിയുണ്ടെങ്കിലേ സിനിമാ നിർമാണത്തിന് അനുമതി നൽകാവൂ. വനിതകളായിരിക്കണം തലപ്പത്ത് എന്ന് നിയമം പറയുമ്പോൾ അതിന് വ്യത്യസ്തമായി ഐസിസി രൂപീകരിച്ചിട്ട് എന്താണ് പ്രയോജനമെന്നും പി സതീദേവി ചേദിച്ചു.

സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് പി സതീദേവി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കൊച്ചിയിൽ 19കാരിയായ മോഡൽ കാറിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവർ. ഡി.ജെ പാർട്ടികൾ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നു. പാർട്ടികളിൽ ആണും പെണ്ണും ഒന്നിച്ചുചേർന്ന് മദ്യപിക്കുകയും തെറ്റായ തലങ്ങളിലേക്ക് പോവുകയും ചെയ്യുന്നു. പൊലീസ് ഇടപെടൽ വേണം. സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലയിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പൊലീസിനാവണം. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കിയിരുന്നു

article-image

eydry

You might also like

Most Viewed