വിഴിഞ്ഞത്തെ അക്രമസംഭവം: കണ്ടാലറിയാവുന്ന 3000 പേർ‍ക്കെതിരെ പോലീസ് കേസെടുത്തു


വിഴിഞ്ഞത്തെ അക്രമസംഭവങ്ങളിൽ‍ കണ്ടാലറിയാവുന്ന 3000 പേർ‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘം ചേർ‍ന്ന് പോലീസിനെ ബന്ദിയാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആർ‍. സമരക്കാരെ വിട്ടില്ലെങ്കിൽ‍ പോലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആസൂത്രിതമായി സംഘം ചേർ‍ന്നെത്തിയ സമരക്കാർ‍ പോലീസിനെ ബന്ദിയാക്കി. സ്‌റ്റേഷനിൽ‍ വന്ന് അസഭ്യഭാഷണം നടത്തി.  85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായും എഫ്‌ഐആറിൽ‍ പറയുന്നു. എന്നാൽ‍ വൈദികരടക്കം ആരെയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല.

അതേസമയം ഞായറാഴ്ച കസ്റ്റഡിയിലെടുത്ത നാലു പേരെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ‍ വിട്ടയച്ചു. മുത്തപ്പൻ, ലിയോൺ, പുഷ്പരാജ്, ഷാജി എന്നിവരെ ആണ് വിട്ടയച്ചത്. ആദ്യം അറസ്റ്റ് ചെയ്ത സെൽ‍ട്ടനെ റിമാൻഡ് ചെയ്തു. 

ഇയാളെ മോചിപ്പിക്കാനെത്തിയപ്പോഴുണ്ടായ പ്രശ്‌നങ്ങളെ തുടർ‍ന്നാണ് മറ്റ് നാലു പേരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ‍ കൂട്ടത്തോടെ നടത്തിയ സ്‌റ്റേഷൻ ഉപരോധമാണ് സംഘർ‍ഷത്തിൽ‍ കലാശിച്ചത്.

article-image

duyftu

You might also like

Most Viewed