വിഴിഞ്ഞം പദ്ധതി പുനരാരംഭിക്കാൻ അദാനി; തുറമുഖത്ത് വീണ്ടും സഘർഷം


വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ വീണ്ടും പ്രതിഷേധം. പദ്ധതി പുനരാരംഭിക്കാനുളള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറി പ്രതിഷേധക്കാർ തടഞ്ഞു. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു. ഇതിനിടെ അനുകൂലിക്കുന്നവർക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 

സംഘർഷം രൂക്ഷമായതോടെ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാൻ അദാനി നീക്കമാരംഭിച്ചത്. തുടർന്ന് ഇന്ന് 40ലേറെ ലോറികൾ കല്ലുമായി പ്രദേശത്തെത്തിയിരുന്നു. സമരസമിതി പ്രവർത്തകരെത്തി വാഹനം തടയുകയും ലോറികൾക്ക് മുന്നിൽ കിടന്നുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

സമരപ്പന്തൽ പൊളിച്ചുനീക്കണമെന്നും നിർമാണത്തിന് തടസമുണ്ടാക്കാത്ത രീതിയിൽ പ്രതിഷേധിക്കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് തുറമുഖനിർമ്മാണം തടസപ്പെടുത്തില്ലെന്ന് വ്യക്തമാക്കി സമരസമിതി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.‌ ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു.

article-image

tffjf

You might also like

Most Viewed