പാർട്ടി പിന്നോട്ടുപോകാൻ കാരണം സാധാരണക്കാരിൽ നിന്നും അകന്നതാണെന്ന് കെ സുധാകരൻ


സാധാരണക്കാരിൽ നിന്നും അകന്നതാണ് പാർട്ടി പിന്നോട്ടുപോകാൻ കാരണമെന്നും പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും ഇപ്പോൾ രാഷ്ട്രീയം സ്വീകരിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോഴിക്കോട് ഡിസിസി ഓഫീസിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായിക്കുന്നവർക്കൊപ്പം ആളുകൾനിൽക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാൽ സാധാരണക്കാർക്കൊപ്പം നേതാക്കൾ ഒട്ടി നിൽക്കണം. പൊതുവായ പ്രശ്നങ്ങൾ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോൾ ആർക്കും വേണ്ട. നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

താരീഖ് അൻവർ, രമേശ് ചെന്നിത്തല, എം.കെ. രാഘവൻ, കെ മുരളീധരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

article-image

fddghdg

You might also like

Most Viewed