കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂർണ ഐക്യമാണെന്ന രമേശ് ചെന്നിത്തല


കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂർണ ഐക്യമാണെന്നും പരിപാടികളിൽ പങ്കെടുക്കുന്നതിന് ആർക്കും വിലക്കോ തടസമോയില്ലെന്നും രമേശ് ചെന്നിത്തല. നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നത് ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണം. 

എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. എല്ലാവ‍ർക്കും അവരവരുടേതായ പ്രാധാന്യവുമുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല. ഒറ്റക്കെട്ടായി നേതാക്കൾ മുന്നോട്ട് പോകണം. എൽഡിഎഫ് സർക്കാരിന്‍റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.

article-image

rurtut

You might also like

  • Lulu Exchange
  • Straight Forward

Most Viewed