എറണാകുളം സ്വദേശികളായ ദമ്പതികൾ പഴനിയിൽ ജീവനൊടുക്കിയ സംഭവം; രാഷ്ട്രീയ പ്രേരിതമെന്ന് കണ്ടെത്തൽ

എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്ങളുടെ മരണത്തിന് കാരണക്കാർ രാഷ്ട്രീയക്കാരാണെന്ന് സൂചിപ്പിച്ച് ഇവർ എഴുതിയ കത്ത് പോലീസ് കണ്ടെത്തി. സിപിഎം, ബിജെപി, കോൺഗ്രസ് പാർട്ടികളിലെ ഏഴുപേരുടെ പേരുകളും കുറിപ്പിലുണ്ട്. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമൻ(46), ഭാര്യ ഉഷ(44) എന്നിവരാണ് മരിച്ചത്.
ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്യുന്നുവെന്ന് ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ദമ്പതികൾ പഴനിയിൽ ക്ഷേത്ര ദർശനത്തിനെത്തിയത്. ഏറെ നേരമായും ഇരുവരെയും പുറത്ത് കാണാത്തതിനെ തുടർന്ന് ജീവനക്കാർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ഇവർ താമസിച്ച മുറിയിൽ നിന്നുമാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
tyufgitu