കത്ത് വിവാദം: മേയറെ ഇകഴ്ത്താൻ വ്യാജരേഖ ചമച്ചുവെന്ന് എഫ്‌ഐആർ

കോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് കേസെടുത്തത്. മേയറെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജരേഖ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആർ.
ഐപിസി 465, 466, 469 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. എഫ്‌ഐആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
ഡിജിപി അനിൽകാന്താണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
fgdfgd