ബഹ്റൈൻ മന്ത്രിസഭയിൽ പുതിയ മൂന്ന് മന്ത്രിമാർ

ബഹ്റൈൻ പാർലിമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച പുതിയ മന്ത്രിസഭയിൽ മൂന്ന് പുതിയ മന്ത്രിമാരെ നിയമിച്ചു. ഡോ മുഹമ്മദ് മുബാറക്ക് ജുമയാണ് പുതിയ വിദ്യാഭ്യാസ മന്ത്രി. അബ്ദുള്ള ബിൻ അദിൽ ഫക്രു പുതിയ വ്യവസായ വാണിജ്യമന്ത്രിയാകും. റസ് വൻ ബിന്ത് നജീബ് തൗഫീഖി യുവജനക്ഷേമ കാര്യമന്ത്രിയായും ചുമതലയേൽക്കും. ഡോ മജീദ് അൽ നുയമി, സഇദ് അൽ സയാനി, അയ്മൻ അൽമൊയ്ദ് എന്നിവരെയാണ് പുതിയ മന്ത്രിസഭയിൽ നിന്ന് മാറ്റിയത്.
ോ