സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ റെയിൽ

സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെ റെയിൽ. പദ്ധതി ഉപേക്ഷിച്ചിട്ടില്ല, പ്രാരംഭ പ്രവർത്തനങ്ങൾ തുടരുകയാണെന്നും കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അറിയിച്ചു. പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക് കെ റെയിൽ പദ്ധതിയുടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ റെയിൽ അറിയിച്ചു.
പോസ്റ്റിന്റെ പൂർണരൂപം: സിൽവർലൈൻ ഉപേക്ഷിച്ചിട്ടില്ല −കെ−റെയിൽ നിർദിഷ്ട കാസർകോട്− തിരുവനന്തപുരം അർധ അതിവേഗ റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്.
റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പതു വർഷത്തെ വികസനം മുന്നിൽ കണ്ട് ആവിഷ്‌കരിച്ച സിൽവർലൈൻ പദ്ധതിയുടെ തുടർ നടപടികളിലേക്ക് കടക്കും. അന്തിമാനുമതിക്കു മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ−റെയിൽ കോർപറേഷന്‍ ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കൽ പഠനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങൾ വിവിധ ഏജന്‍സികൾക്ക് പൂർത്തിയാക്കി വരികയാണ്.
സിൽവർലൈൻ അലൈന്‍മെന്റിൽ വരുന്ന റെയിൽവേ ഭൂമിയുടേയും നിലിവിലുള്ള റെയിൽവേ കെട്ടിടങ്ങളുടേയും റെയിൽവേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമർപ്പിക്കാൻ റെയിൽവേ ബോർഡ് കെ−റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയിൽവേ അധികൃതർക്ക് കൈമാറിയത്.2020 സെപ്റ്റംബർ ഒമ്പതിനാണ് സിൽവർലൈന്‍ ഡി.പി.ആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഡി.പി.ആർ പരിശോധിച്ച് ബോർഡ് ഉന്നയിച്ച മറ്റ് സംശയങ്ങൾക്കെല്ലാം കെ−റെയിൽ നേരത്തെ തന്നെ മറുപടി നൽകിയിരുന്നു.
മൃതദേഹവുമായി ദേശീയപാത ഉപരോധം റെയിൽവേ ഭൂമിയുടേയും ലെവൽ ക്രോസുകളുടേയും വിശദാംശങ്ങൾക്കായി കെ−റെയിലും സതേണ്‍ റെയിൽവേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സിൽവർലൈനിനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യൻ റെയിൽവേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്. പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളിൽ ഇന്ത്യൻ റെയിൽവേയുടെ ഭൂമി സിൽവർലൈനിന് ആവശ്യമായി വരുന്നുണ്ട്.
dryftuy
fgdg