മുന്നാക്ക സംവരണം; സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് എൻഎസ്എസ്

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് എൻഎസ്എസ്. വിധി സാമൂഹ്യ നീതിയുടെ വിജയമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
ജാതിയുടെ പേരിലുള്ള സംവരണം ഒഴിവാക്കണമെന്നും സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിലാകണം സംവരണമെന്നതും മന്നത്ത് പത്മനാഭന്‍റെ കാലം മുതൽ എൻഎസ്എസിന്‍റെ ആവശ്യമാണ്. ഈ നിലപാടിന് ലഭിച്ച അംഗീകാരമായാണ് വിധിയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസ്, എസ്എൻഡിപി മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള കോളജുകളിൽ എസ്എഫ്ഐ അച്ചടക്കം പാലിക്കുന്നില്ലെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന അദ്ദേഹവും ശരിവച്ചു. മാനേജ്മെന്‍റ് കോളജുകളിൽ ഇപ്പോഴും വ്യവസ്ഥാപിത സമ്പ്രദായമാണെന്നും അതുകൊണ്ടാണ് അച്ചടക്കം നിലനിൽക്കുന്നതെന്നും സുകുമാരൻനായർ പറഞ്ഞു.
a