ഗവർണറുടെ നടപടിക്കെതിരേ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കും


ചില മാധ്യമങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് വാർത്താ സമ്മേളനത്തിൽ നിന്നും പുറത്താക്കിയ ഗവർണറുടെ നടപടിക്കെതിരേ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കും. ചൊവ്വാഴ്ച രാവിലെ 11ന് രാജ്ഭവനിലേക്ക് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ മാർച്ച് നടത്തും.

ഇ-മെയിലിൽ വഴി എല്ലാ മാധ്യമങ്ങളെയും ഔദ്യോഗികമായി ക്ഷണിച്ച ശേഷം പത്രസമ്മേളന ഹാളിൽ നിന്നാണ് മീഡിയവൺ, കൈരളി മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. മാധ്യമ പ്രവർത്തകരെ ആകെ അപമാനിക്കുന്ന നിലപാടാണ് ഗവർണറുടേത്.

ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരണമെന്ന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീതയും ജന.സെക്രട്ടറി കിരൺ ബാബുവും പറഞ്ഞു.

article-image

a

You might also like

Most Viewed