'ഒരു ഓപ്പറേഷന് ഒരു കത്രിക ഫ്രീ'; ആരോഗ്യവകുപ്പിനെ പരിഹസിച്ച് കെ. മുരളീധരൻ


ഷീബ വിജയൻ
പാലക്കാട്: കേരളത്തിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സർക്കാർ ആശുപത്രികളിൽ ഇപ്പോൾ 'ഒരു ഓപ്പറേഷന് ഒരു കത്രിക ഫ്രീ' എന്ന അവസ്ഥയാണെന്നും സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അമ്പേ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ഡോക്ടർമാർ സമരം നടത്തുന്നതും തുടർച്ചയായ ചികിത്സാ പിഴവുകളും ചൂണ്ടിക്കാട്ടി ആരോഗ്യവന്ത്രി വീണാ ജോർജിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മന്ത്രിയെന്നാൽ മഹാറാണിയൊന്നുമല്ലെന്നും ആശുപത്രികൾ കൊലക്കളമായി മാറുകയാണെന്നും മുരളീധരൻ പറഞ്ഞു. മദ്യനിർമ്മാണ പ്ലാന്റിന് 'മലബാർ ഡിസ്റ്റിലറീസ്' എന്ന് പേരിട്ടതിനെയും അദ്ദേഹം പരിഹസിച്ചു. ആളുകളെ കുടിപ്പിച്ച് ബോധം കെടുത്തുന്നതാണ് സർക്കാരിന്റെ നയമെന്നും, മദ്യം കഴിച്ച് അസുഖം വന്നാൽ പോകാൻ ഒ.പി പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

article-image

qswqwqwsqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed