'ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് രമേഷ് ചെന്നിത്തല


ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുതിർന്ന നേതാവ് രമേഷ് ചെന്നിത്തല. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തിനാണ് ഇപ്പോൾ മുൻഗണനയെന്നും പുതിയ തലമുറയ്ക്ക് അവസരം നൽകേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തരൂർ ഇപ്പോൾ പാർട്ടിയുമായി വളരെ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിയും ഖാർഗെയും നടത്തിയ ചർച്ചകളോടെ തരൂരിന്റെ അഭിപ്രായവ്യത്യാസങ്ങൾ മാറിയെന്നും അദ്ദേഹം ഇപ്പോൾ സജീവമായി രംഗത്തുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

article-image

adswdaqsdsda

You might also like

  • Lulu Exchange
  • Straight Forward

Most Viewed