മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് മാർച്ച്; നേമം ഷജീർ ഉൾപ്പെടെ 25 പേർക്കെതിരെ കേസ്


ഷീബ വിജയൻ
തിരുവനന്തപുരം: ആരോഗ്യവന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് കേസെടുത്തു. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെ 25 പ്രവർത്തകർക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

മന്ത്രിയുടെ വസതിയുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി റീത്ത് വെച്ചതിനും പോലീസുകാരെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഏകദേശം 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയതായി എഫ്.ഐ.ആറിൽ പറയുന്നു. ഈ അതിക്രമം വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണ് നടന്നതെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചു. പ്രതിഷേധം നടക്കുമ്പോൾ മന്ത്രിയുടെ വസതിയിൽ സുരക്ഷാ വീഴ്ചയുണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്.

article-image

dfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed