ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; ചികിത്സാപിഴവിൽ ആരോഗ്യവകുപ്പിന്റെ നടപടി


ഷീബ വിജയൻ

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവിനെത്തുടർന്ന് വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊച്ചി അമൃത ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെയാണ് പുുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത്.

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന അറ്റം വളഞ്ഞ നീളമുള്ള കത്രികയാണ് പുറത്തെടുത്തത്. പോലീസ് കേസ് നിലവിലുള്ളതിനാൽ സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. പുറത്തെടുത്ത കത്രിക തൊണ്ടിമുതലായി പോലീസ് ഏറ്റെടുത്തു. സംഭവത്തിൽ വീഴ്ച സമ്മതിച്ച ആരോഗ്യവകുപ്പ്, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെയും നഴ്സ് ധന്യയെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

article-image

waaswawwaqqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed