295 ജീവനക്കാരുടെ ഒഴിവിലേക്ക് സഖാക്കളെ നിയമിക്കാൻ നീക്കം: ആരോപണം തള്ളി തിരുവനന്തപുരം മേയർ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റുന്നു എന്നതിന്റെ തെളിവുകൾ പുറത്ത് വന്നതോടെ ഇത് തള്ളി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. കത്ത് അയച്ചിട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തായത്. ഇതാണ് മേയർ നിഷേധിച്ചത്.
‘ഇക്കാര്യം മേയർ നിഷേധിക്കുകയാണെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ പതിറ്റാണ്ടുകളായി സി.പി.എം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത്. അടിയന്തരമായി സർക്കാർ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും വി.വി രാജേഷ് പറഞ്ഞു.
rufgi