കാസർ‍ഗോഡ് വൻ കഞ്ചാവ് വേട്ട; ഒരാൾ‍ പിടിയിൽ‍


ജില്ലയിലെ ബദിയടുക്കയിൽ‍ ഒന്നേമുക്കാൽ‍ കിലോ കഞ്ചാവ് പിടികൂടി. കാറിലും ഓട്ടോയിലുമായി കടത്താൻ ശ്രമിച്ച കഞ്ചാവാണ് എക്‌സൈസ് പരിശോധനയിൽ‍ പിടിച്ചത്. സംഭവത്തിൽ‍ ഒരാൾ‍ പിടിയിലായി. മറ്റൊരാൾ‍ ഓടിരക്ഷപ്പെടുകയും ചെയ്തു. നെക്രാജെ നാരംപാടിയിലെ അബ്ദുൾ‍ റഫീഖ്(35) ആണ് അറസ്റ്റിലായത്.

നിർ‍ത്തിയിട്ട കാറിൽ‍ നിന്നും ഓട്ടോറിക്ഷയിൽ‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ‍ എച്ച് വിനുവിന് ലഭിച്ച വിവരം അനുസരിച്ച് നടന്ന വാഹന പരിശോധനയിലായിരുന്നു കഞ്ചാവ് വേട്ട.

ഉദ്യോഗസ്ഥർ‍ എത്തിയതോടെ കാറിൽ‍ നിന്നും ഒരാൾ‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഓട്ടോയിലുണ്ടായിരുന്നയാളെയും കഞ്ചാവുമാണ് പിടികൂടിയത്. കാറിൽ‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും ഓട്ടോയിൽ‍ നിന്ന് 270 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കാറിൽ‍ നിന്ന് ഓടിരക്ഷപ്പെട്ടയാൾ‍ തെക്കിൽ‍ കുണ്ടടുക്കത്ത് മുഹമ്മദ് ഷെരീഫാണെന്ന് എക്‌സൈസ് തിരിച്ചറിഞ്ഞു. ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed