‘പറഞ്ഞത് കുട്ടിക്കാലത്ത് കേട്ട കഥ, വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു’: വിവാദ പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്‍

തെക്കന്‍ കേരളത്തെ അധിക്ഷേപിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കുട്ടിക്കാലത്ത് കേട്ട കഥ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും സുധാകരന്‍ പറഞ്ഞു. തന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ യാതൊരു വിധ ദുരുദ്ദേശ്യവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് എതിരെ ‘ട്രെയിനി’ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തരൂരിന് പരിചയക്കുറവ് ഉണ്ടെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. മുസ്ലിം ലീഗ് മുന്നണി വിട്ടുപോയാല്‍ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
a