നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി


ശാരിക / തിരുവനന്തപുരം

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോട് (LDF) 13 സീറ്റുകൾ ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന്റെ മധ്യമേഖല ജാഥയ്ക്ക് താൻ നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഭരണമുന്നണിയുടെ ഭാഗമാണെങ്കിലും ജനകീയ വിഷയങ്ങളിൽ വേറിട്ട നിലപാട് സ്വീകരിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല കാര്യങ്ങളിലും പ്രതിപക്ഷത്തേക്കാൾ ശക്തമായ എതിർപ്പ് ഉയർത്താൻ കേരള കോൺഗ്രസ് (എം) തയ്യാറായിട്ടുണ്ട്. വന്യമൃഗശല്യം പരിഹരിക്കണമെന്ന ആവശ്യത്തിലും മുനമ്പം ഭൂമി പ്രശ്നത്തിലും ആദ്യം ഇടപെട്ടതും ശക്തമായ നിലപാടെടുത്തതും തങ്ങളുടെ പാർട്ടിയാണെന്ന് ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

article-image

ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed