സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകും
ശാരിക / തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ വോട്ടർ പട്ടിക പുതുക്കലുമായി (SSR) ബന്ധപ്പെട്ട വിവിധ സേവനങ്ങളുമായി ജില്ലാ ഇലക്ഷൻ വിഭാഗം സ്റ്റാൾ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സ്റ്റാളിലെത്തുന്നവർക്ക് തങ്ങളുടെ പേരുകൾ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും പട്ടികയിലെ ആക്ഷേപങ്ങളോ തിരുത്തലുകളോ സംബന്ധിച്ച വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനും സ്റ്റാൾ പ്രയോജനപ്പെടുത്താം.
ജില്ലാ ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സേവനം സ്റ്റാളിൽ നേരിട്ട് ലഭ്യമായതിനാൽ വോട്ടർ പട്ടികയെയും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ചോദിച്ചറിയാൻ സാധിക്കും.
േ്ിേ്ി

