മലപ്പുറത്ത് ഒമ്പതാം ക്ലാസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; 16-കാരനായ സുഹൃത്ത് കസ്റ്റഡിയിൽ
ഷീബ വിജയൻ
മലപ്പുറം: സ്കൂളിലേക്ക് പോയ 14 വയസ്സുകാരിയെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറം തൊടിയപുലം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ 16 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുള്ളിപ്പാടം എന്ന സ്ഥലത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോം ധരിച്ചിരുന്ന കുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
കസ്റ്റഡിയിലുള്ള പ്ലസ് വൺ വിദ്യാർത്ഥി കൊലപാതകം ചെയ്തതായി സമ്മതിച്ചുവെന്നാണ് പോലീസ് നൽകുന്ന സൂചന. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പ്രതി മൃതദേഹം ഇരിക്കുന്ന സ്ഥലം കാണിച്ചുകൊടുത്തത്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നും താൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 9.30-ഓടെ കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
dfsfds

