സർക്കാരിന്റെ ലഹരി വിരുദ്ധ കാംപെയിന്‍ ഉദ്ഘാടനം മാറ്റി; വ്യാഴാഴ്ച നടത്തും

ഇന്ന് നിശ്ചയിച്ചിരുന്ന ലഹരി വിരുദ്ധ ക്യമ്പയിന്റെ ഉദ്ഘാടനം ആറാം തീയതിലേക്ക് മാറ്റി. ഞായറാഴ്ച ലഹരിവുരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർത്ഥികളോട് എത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് ക്രൈസ്തവസഭകൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിന്റെ പേരിലാണ് ഇപ്പോൾ പരിപാടി മാറ്റിയിരിക്കുന്നത്.
ഒരു മാസം നീണ്ടുനിൽക്കുന്ന സംഘടിതപ്രവർത്തനത്തിനാണ് ഗാന്ധിജയന്തി ദിനമായ ഇന്ന് തുടക്കം കുറിയ്ക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അതിന്റെ പേരിൽ ക്രൈസ്തവസഭകൾ സർക്കാരുമായി കൊമ്പുകോർത്തു. ഞായറാഴ്ച ദിവസം വിദ്യാലയങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ അവർ രംഗത്തുവരികയും സഭകൾക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്തിരുന്നു. എന്നാലും പരിപാടി മാറ്റിവയ്ക്കില്ലെന്ന് ഇന്നലെ സഭകളുമായി നടന്ന യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
xh