പാലക്കാട് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മരണം രണ്ടായി
                                                            പാലക്കാട് തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുസമദാണ് ഞായറാഴ്ച്ച രാവിലെ മരിച്ചത്. അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ മകൻ സെബിൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് തൃത്താല ചിറ്റപുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.അപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.തൃത്താല പോലീസ്,പട്ടാമ്പി ഫയർഫോഴ്സ് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വീട്ടുടമ അബ്ദുറസാഖ്,ഭാര്യ സെറീന,മകൻ സെബിൻ എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്.
അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.ഇന്ന് രാവിലെയാണ് അബ്ദുസമദ് ആരോഗ്യനില വഷളായതിനെതുടർന്ന് മരിച്ചത്.ഇവരുടെ മകൻ സെബിൻ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സമയത്ത് അബ്ദുറസാഖിന്റെ മാതാവും മകളും ഉണ്ടായിരുന്നെങ്കിലും ഇരുവരും പരിക്കുകളേക്കാതെ രക്ഷപ്പെടുകയായിരുന്നു.
a
												
										
																	