അച്ഛനും മകൾക്കുമെതിരെ കെഎസ്ആർടിസി ജീവനക്കാർ നടത്തിയ അക്രമത്തിൽ പൊതുസമൂഹത്തോട് മാപ്പു പറഞ്ഞ്് കെഎസ്ആർടിസി സി.എം.ഡി


കൺസഷൻ പുതുക്കാൻ കെഎസ്ആർടിസി സ്‌റ്റേഷനിലെത്തിയ അച്ഛനും മകൾക്കുമെതിരെ ജീവനക്കാർ നടത്തിയ അക്രമത്തിൽ പൊതുസമൂഹത്തോട് മാപ്പു പറഞ്ഞിരിക്കുകയാണ് കെഎസ്ആർടിസി സി.എം.ഡി ബിജു പ്രഭാകർ. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നമെന്നും, ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവൺമെന്റ് നൽകിയിട്ടുള്ള നിർദ്ദേശമെന്നും ബിജു പ്രഭാകർ വ്യക്തമാക്കുന്നു.

മകളുടെ കൺമുന്നിൽ പിതാവിനെ മർദ്ദിക്കുന്നതും മകളുടെ നിലവിളിയും മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ നാല് ജീവനക്കാരെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടുകയും ചെയ‌്‌തിട്ടുണ്ട്.

ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.

ജീവനക്കാരുടെ ആക്രമണത്തിൽ നടുവിന് പരിക്കേറ്റ പിതാവ് ആമച്ചൽ കുച്ചപ്പുറം ഗ്രീരേഷ്മാവീട്ടിൽ പ്രേമനൻ (53) കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പൂവച്ചൽ പഞ്ചായത്തിലെ ക്ലാർക്കാണ് പ്രേമനൻ.

article-image

setds

You might also like

  • Lulu Exchange
  • Straight Forward

Most Viewed