പഞ്ചാബിലെ ലൗലി പ്രഫഷണൽ സർവകലാശാലയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി


പഞ്ചാബിലെ ലൗലി പ്രഫഷണൽ സർവകലാശാലയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചേർത്തല സ്വദേശി  അഗിൻ എസ് ദിലീപിനെയാണ് മരിച്ച നിലയിൽ‍ കണ്ടെത്തിയത്. ബിടെക് ഡിസൈൻ‍ ഒന്നാം വർഷ വിദ്യാർഥിയാണ്  മരിച്ച അഗിൻ. ഹോസ്റ്റൽ മുറിയിലാണ്  മൃതദേഹം കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഹോസ്റ്റൽ‍ മുറിയിൽ‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

ഹോസ്റ്റൽ‍ മുറി പൊലീസ് സീൽ‍ ചെയ്തിരിക്കുകയാണ്.  അതേസമയം സംഭവം  മറച്ചു വെക്കാൻ സർവകലാശാല ശ്രമിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാർ‍ഥികളാണ് സർ‍വകലാശാലയിൽ‍ പ്രതിഷേധ സമരം നടത്തുന്നത്.

article-image

zgdxzgh

You might also like

Most Viewed