ഓണക്കാലത്തെ തിരക്കിന് പിന്നാലെ കേരളത്തിൽ കൊവിഡ് കേസുകളിൽ‍ വർ‍ധന


ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ‍ വർ‍ധനവ്. ഈ മാസത്തിന്‍റെ തുടക്കം 1,238 കൊവിഡ് കേസുകളായിരുന്നു ഉണ്ടായിരുന്നത്. പത്തിനിത്1,800 ആയി. 13ന് 2,549 കൊവിഡ് കേസുകളും 18 മരണവുമായി ഉയർ‍ന്നു. ഇപ്പോഴും കൊവിഡ് കേസുകൾ‍ 1,500നും 2,500നും ഇടയിൽ‍ തുടരുകയാണ്. അടുത്ത ദിവസങ്ങളിലും കേസുകൾ‍ ഉയരാനാണ് സാധ്യത.

കൊവിഡിന്‍റെ അവസാനമടുത്തതായി കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ‍ രാജ്യങ്ങൾ‍ കൊവിഡ് പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ‍ ജനറൽ‍ ടെഡ്രോസ് അദാനോം പറഞ്ഞു.

article-image

jcxgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed