കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച് കിലോ സ്വർണം പിടികൂടി; രണ്ട് ഇൻഡിഗോ ജീവനക്കാർ അറസ്റ്റിൽ

കരിപ്പൂരിൽ വിമാനത്താവളത്തിൽ ദുബായിൽ നിന്ന് കടത്തിയ അഞ്ച്കിലോ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ ജീവനക്കാരുടെ ഒത്താശയോടെ സ്വർണം കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ കസ്റ്റംസ് നിരീക്ഷിച്ചു വരികയായിരുന്നു.വയനാട് സ്വദേശി അഷ്‌ക്കർ അലിയാണ് സ്വർണമിശ്രിതം തന്റെ ലഗേജിൽ കടത്താന്‍ ശ്രമിച്ചത്. പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾകുളിൽ രഹസ്യ അറകളുണ്ടാക്കിയാണ് രണ്ടരക്കോടി രൂപ വില വരുന്ന സ്വർണം ഒളിപ്പിച്ചത്. അറസ്റ്റിലായ രണ്ട് ജീവനക്കാരാണ് ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചത്. തുടർന്ന് ഇരുവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ദുബായിൽ നിന്ന് എത്തിയ അഷ്‌കർ അലിയുടെ ലഗേജിൽ ഇന്റർനാഷണൽ ടാഗ് മാറ്റി ഡൊമസ്റ്റിക് ടാഗ് പതിപിച്ചാണ് ജീവനക്കാർ ഇയ്യാളെ സഹായിച്ചത്.
ഇൻഡിഗോയുടെ റാംപ് സൂപ്പർവൈസർ സാജിദ് റഹ്‌മാൻ, കസ്റ്റമർ സർവീസ് എജന്റ് മുഹമ്മദ് സാമിൽ എന്നിവരാണ് പിടിയിലായത്. ഇവർ ഇതിന് മുമ്പും പലതവണ സ്വർണം കടത്താന്‍ കൂട്ടുനിന്നിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. ജീവനകാരെ പിടികൂടിയെന്ന് മനസിലായതോടെ അഷ്‌കർ അലി വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടു.
z©x