സംസ്ഥാനത്തെ 170 പ്രദേശങ്ങളെ തെരുവ് നായ ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്


സംസ്ഥാനത്തെ 170 പ്രദേശങ്ങളിൽ‍ ആക്രമണകാരികളായ തെരുവ് നായകൾ‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർ‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.

ചികിത്സക്കെത്തിയവരുടെ പ്രതിമാസ കണക്കിൽ‍ പത്തോ അതിൽ‍ കൂടുതലോ കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്ത ഇടങ്ങളെയാണ് ഈ വിഭാഗത്തിൽ‍ ഉൾ‍പ്പെടുത്തിയത്. ജനുവരി മുതൽ‍ ഓഗസ്റ്റ് വരെയുള്ള റിപ്പോർ‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

article-image

syd

You might also like

  • Lulu Exchange
  • Straight Forward

Most Viewed