‘താൻ‍ റബ്ബർ‍ സ്റ്റാമ്പല്ല; വിസി നിയമനത്തിൽ‍ ഒരു ബില്ലും കണ്ടിട്ടില്ല’; ഗവർ‍ണർ‍


സർ‍വകലാശാല നിയമനങ്ങളിൽ‍ നിലപാട് ആവർ‍ത്തിച്ച് ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാൻ. സർ‍വകലാശാല സ്വയംഭരണ അധികാരത്തിൽ‍ വെള്ളം ചേർ‍ക്കാൻ അനുവദിക്കില്ലെന്ന് ഗവർ‍ണർ‍ വ്യക്തമാക്കി. വിസി നിയമന ഭേദഗതിയിൽ‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് താൻ ഒരു ബില്ലും കണ്ടിട്ടില്ലെന്നായിരുന്നു ഗവർ‍ണറുടെ പ്രതികരണം.

രാജ്ഭവനിൽ‍ ബില്ലുകൾ‍ എത്തിയോ എന്ന് തനിക്കറിയില്ലെന്നും ബില്ലുകളെ കുറിച്ച് വായിച്ചറിവ് മാത്രമേ ഉള്ളൂ എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. താനൊരു റബ്ബർ‍ സ്റ്റാമ്പല്ലെന്ന് ഗവർ‍ണർ‍ ആഞ്ഞടിച്ചു.

ഗവർ‍ണറും സർ‍ക്കാരും തമ്മിലുള്ള പോർ മുറുകുന്നതിനിടെയാണ് കണ്ണൂർ‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനർ‍നിയമനത്തിൽ‍ വീണ്ടും ഗവർ‍ണറുടെ പ്രതികരണം. വൈസ് ചാൻസലറിനെ പുനർ‍നിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർ‍ണർ‍ നേരത്തെ പറഞ്ഞിരുന്നു.

എന്ത് ബിൽൽ പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്ന് ഗവർ‍ണർ‍ വ്യക്തമാക്കിയിരുന്നു. സർ‍വകലാശാല ഭേദഗതി ബില്ലിൽ‍ പ്രതികരിക്കാനില്ലെന്ന് ഗവർ‍ണർ‍ പറഞ്ഞു. സർ‍വകലാശാലകളുടെ സ്വതന്ത്ര അധികാരം തകർ‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

article-image

xh

You might also like

Most Viewed