അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയിൽ


തെരുവുനായ ആക്രമണം കൂടുന്ന സാഹചര്യത്തിൽ‍ അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയിൽ‍. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാർ‍ക്ക് നായ്ക്കളുടെ കടിയേൽ‍ക്കുന്നത് പതിവാകുകയും ചെയ്തതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ‍ പറഞ്ഞു. വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ പ്രത്യേകകേന്ദ്രം ജില്ലാ പഞ്ചായത്ത് ഒരുക്കും. കുരിയോട്ടുമലയിലെ ഒന്നര ഏക്കർ‍ ഭൂമിയിൽ‍ സംരക്ഷണകേന്ദ്രം തയ്യാറാക്കും. സർ‍ക്കാർ‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വന്ധ്യംകരണത്തിനുള്ള ആദ്യകേന്ദ്രം വെള്ളിയാഴ്ച കൊട്ടിയത്ത് പ്രവർ‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ‍ ജില്ലാ പഞ്ചായത്തും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

article-image

gdg

You might also like

Most Viewed