92.6 ശതമാനം പേര്‍ തിരുവോണ കിറ്റ് വാങ്ങി; 60 ലക്ഷത്തോളം പേര്‍ക്ക് 3200 രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍


തിരുവോണത്തിന് മുമ്പ് സംസ്ഥാനത്ത് 92.6 ശതമാനം പേര്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്തു. 94 ശതമാനം പേര്‍ക്ക് കിറ്റ് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ബുധനാഴ്ച രാത്രി എട്ടിന് കണക്ക് പരിശോധിക്കുമ്പോഴാണ് 92,51,094 കാര്‍ഡ് ഉടമകളില്‍ 85,67,283 പേര്‍ക്കും ഓണക്കിറ്റ് ലഭിച്ചത്. റേഷന്‍ ഗുണഭോക്താക്കളായ അന്ത്യോദയ കാര്‍ഡുകള്‍ (മഞ്ഞ) 5,89,114 എണ്ണമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 5,73,938 പേര്‍ ഇതുവരെ കിറ്റ് വാങ്ങി. 35,13,399 മുന്‍ഗണന കാര്‍ഡുകളില്‍ (പിങ്ക്) 34,26,976 കുടുംബങ്ങളും 23,34,649 സംസ്ഥാന സബ്‌സിഡി കാര്‍ഡുകളില്‍ (നീല) 21,87,786 പേര്‍ക്കും പെതുവിഭാഗത്തില്‍ (വെള്ള) 28,23,618 കാര്‍ഡുകളില്‍ 23,78,673 പേര്‍ക്കും കിറ്റുകള്‍ നല്‍കി.

60 ലക്ഷത്തോളം ആളുകള്‍ക്ക് 3200 രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വീടുകളിലെത്തിച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ അലവന്‍സ് നല്‍കി. ഓണത്തെ വരവേല്‍ക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ധനവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളിലേക്കും സര്‍ക്കാരിന്റെ സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നും ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

article-image

a

You might also like

Most Viewed