തിരുവോണത്തിന് കേരളത്തിലെ ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് അവധി; ബാറുകൾ തുറക്കും

തിരുവോണ ദിവസം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് ബെവ്കോ സർക്കുലർ പുറത്തിറക്കി. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്നുപ്രവർത്തിക്കും.
അവധിയായതിനാൽ തിരുവോണദിവസം ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവിൽപ്പനയുണ്ടാകില്ല. അതിനാൽ തന്നെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതൽ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ബാറുകളിൽ തിരുവോണ ദിവസവും മദ്യവിൽപ്പനയുണ്ടാകും.
cjc