കണ്ണൂർ ജില്ലയിലെ കരിവള്ളൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

കണ്ണൂർ ജില്ലയിലെ കരിവള്ളൂരിൽ യുവതി ജീവനൊടുക്കി. 24കാരിയായ സൂര്യയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവ് രാഗേഷിനും അമ്മയ്ക്കും എതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. സൂര്യക്ക് എട്ട് മാസം പ്രായമായ മകനുണ്ട്.
മനലമ