സ്വഭാവശുദ്ധിയിൽ സംശയം; വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം. ഭർത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിലായിരുന്നു കൊലപാതകമെന്നു പോലീസ് പറഞ്ഞു.
ഭർതൃവീട്ടിൽവെച്ചാണ് കൊലപാതകം നടന്നത്. സംഭവസമയത്ത് അനീഷിന്‍റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. മൂന്നു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. അനീഷ് മാനസിക പ്രശ്‌നമുള്ള ആളാണെന്നും പോലീസ് പറഞ്ഞു.
zdg