പത്തനംതിട്ടയിൽ നിർണ്ണായക നീക്കങ്ങൾ; അടൂരിൽ രമ്യ ഹരിദാസും ആറന്മുളയിൽ അബിൻ വർക്കിയും പരിഗണനയിൽ


ഷീബ വിജയൻ


പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ പത്തനംതിട്ട ജില്ലയിലെ സീറ്റുകളെച്ചൊല്ലി നിർണ്ണായക നീക്കങ്ങൾ. സംവരണ മണ്ഡലമായ അടൂരിൽ മുൻ എംപി രമ്യ ഹരിദാസിനെയും, ആറന്മുളയിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെയും മത്സരിപ്പിക്കാനാണ് കെപിസിസി ആലോചിക്കുന്നത്.

മുൻ മന്ത്രി പന്തളം സുധാകരന്റെ പേര് അടൂരിൽ ഉയർന്നു കേട്ടിരുന്നെങ്കിലും, രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. അതേസമയം, ആറന്മുളയിൽ അബിൻ വർക്കിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശികമായി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. വിജയ് ഇന്ദുചൂഢൻ, എ. സുരേഷ് കുമാർ എന്നിവരുടെ പേരുകൾ മണ്ഡലത്തിൽ സജീവമാണെങ്കിലും സമുദായ സമവാക്യങ്ങൾ പരിഗണിച്ച് അബിൻ വർക്കിയെ തന്നെ നിർത്താനാണ് സാധ്യത. ജില്ലയിലെ തർക്കങ്ങൾ പരിഹരിച്ച് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

article-image

dfsedswfdfsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed