നിയമസഭാ പോരാട്ടത്തിന് താരപ്പൊലിമ; മേജർ രവിയും ശ്വേത മേനോനും ബിജെപി സ്ഥാനാർത്ഥികളായേക്കും


ഷീബ വിജയൻ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാ താരങ്ങളെ മുൻനിർത്തി കളംപിടിക്കാൻ ബിജെപി നീക്കം. സംവിധായകൻ മേജർ രവി ഒറ്റപ്പാലത്തും, നടി ശ്വേത മേനോൻ തൃപ്പൂണിത്തുറയിലും എൻഡിഎ സ്ഥാനാർത്ഥികളായേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനവേളയിൽ ശ്വേത മേനോൻ ഔദ്യോഗികമായി പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

താരങ്ങളുടെ ജനപ്രീതി വോട്ടായി മാറുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇവരെ കൂടാതെ നടന്മാരായ ഉണ്ണി മുകുന്ദൻ, കൃഷ്ണകുമാർ എന്നിവരും ബിജെപിയുടെ സാധ്യതാ പട്ടികയിലുണ്ട്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള ഒറ്റപ്പാലത്ത് മേജർ രവിയെ ഇറക്കുന്നതിലൂടെ അട്ടിമറി വിജയം നേടാനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.

article-image

eqwaswaw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed