വട്ടിയൂർക്കാവിൽ എൻഡിഎ സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ; ബിജെപി പ്രചാരണത്തിന് നാളെ തുടക്കം
ശാരിക l കേരളം
തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നിർണ്ണായക എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ എൻഡിഎ സ്ഥാനാർത്ഥിയായി കൗൺസിലർ ആർ. ശ്രീലേഖ മത്സരിക്കും. നിലവിൽ ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറായ ശ്രീലേഖ, ശനിയാഴ്ച രാവിലെ 10.30-ന് നർമ്മദ കോംപ്ലക്‌സിന് സമീപം ചുവരെഴുതിക്കൊണ്ട് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലം എന്ന നിലയിൽ വലിയ ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്.
ശക്തമായ ത്രികോണ മത്സരത്തിനാണ് വട്ടിയൂർക്കാവ് സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി കെ. മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്തും ഇത്തവണ മത്സരരംഗത്തുണ്ട്. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും, പത്മജ വേണുഗോപാൽ തൃശൂരിലും പ്രചാരണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പ്രമുഖ നേതാക്കൾ നേരിട്ട് കളത്തിലിറങ്ങുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ ആവേശകരമായിരിക്കുകയാണ്.
sdfdsf


