ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായി വിവാഹത്തെ പുതുതലമുറ കാണുന്നു; വിവാഹമോചനത്തെ വിമർശിച്ച് ഹൈക്കോടതി

വിവാഹമോചനത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഉപഭോക്തൃസംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന ചിന്താഗതിയിലേക്ക് യുവതലമുറ പോയി. വിവാഹേതര ബന്ധങ്ങൾ വിവാഹബന്ധങ്ങളെ തകർക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായി വിവാഹത്തെ പുതുതലമുറ കാണുന്നുവെന്നും കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
dgsg