പാലക്കാട്ട് സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടു

പാലക്കാട്ട് സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടു. സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. രാത്രി ഒൻപതരയോടെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഷാജഹാനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.
ഷാജഹാന്റെ കൂടെ ഉണ്ടായിരുന്ന ചന്ദ്രൻ ഉടൻ തന്നെ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാജഹാന് സോഷ്യൽ മീഡിയയിൽ ഭീഷണി ഉണ്ടായിരുന്നുവെന്ന് സി.പി.എം വ്യക്തമാക്കി.