ഈജിപ്തിൽ പള്ളിയിൽ തീപിടിത്തം; 41 മരണം

ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരുക്കേറ്റു. ജീസ നഗരത്തിലെ ഇംബാബയിൽ കോപ്റ്റിക് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു തീപിടിത്തം. ഷോർട് സർക്യൂട്ടിനെ തുടർന്നായിരുന്നു തീപിടിത്തമെന്നാണ് പ്രാഥമിക നിഗനമം. അയ്യായിരത്തോളം പേർ പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ നഴ്‌സറി മുറിയിലുണ്ടായിരുന്ന കുട്ടികളാണ് മരിച്ചവരിൽ ഏറെയും. നാലു നിലകളുള്ള അബു സിഫിൻ പള്ളിയിൽ രണ്ടാം നിലയിലെ എയർ കണ്ടീഷണറിൽ നിന്നാണ് ആദ്യം തീ പടർന്നത്.
ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ടവർ രക്ഷപെടാൻ തിക്കി തിരക്കയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.