'പാകിസ്താനിലേക്ക് പോകൂ'; ജലീലിനെതിരെ കെ സുരേന്ദ്രന്‍


'ആസാദ് കശ്മീര്‍' പരാമര്‍ശം നടത്തിയ കെ ടി ജലീലിന് ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ലെന്നും പാകിസ്താാനിലേക്ക് പോകുകയാണ് ചെയ്യേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജലീല്‍ രാജ്യദ്രേഹ കുറ്റമാണ് ചെയ്തത്. കശ്മീര്‍ നയത്തിനെതിരായി സംസാരിച്ച ജലീല്‍ ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ''ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ല. കെടി ജലീല്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ ചാരനെ പോലെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ശക്തമായ നടപടികള്‍ ജലീലിനെതിരെ സ്വീകരിക്കണം. അല്ലെങ്കില്‍ അദ്ദേഹം ഈ നാട്ടില്‍ ജീവിക്കാന്‍ യോഗ്യനല്ല.

പാകിസ്താന്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരാള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല. അദ്ദേഹം പാകിസ്താനിലേക്ക് പോയിക്കോട്ടേ. പാകിസ്താനിലേക്ക് പറഞ്ഞുവിടുകയാണ് വേണ്ടത്. ജലീലിനെതിരെ നിയമനടപടി സ്വീകരിക്കണം. അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. നാക്കുപിഴ അല്ല. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണത്.''-സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെയും അതിര്‍ത്തിയേയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങനെ ഇന്ത്യക്കാരനാകുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

You might also like

Most Viewed