ഹോംനഴ്‌സിങ്ങിന്റെ മറവിൽ അനാശാസ്യകേന്ദ്രം; റിട്ടയേർഡ് മിലിട്ടറി ഓഫീസർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഹോംനഴ്‌സിങ്ങിന്റെ മറവില്‍ കോഴിക്കോട് ബാങ്ക് റോഡിന് സമീപം അനാശാസ്യ കേന്ദ്രം നടത്തിയ റിട്ടയേര്‍ഡ് മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി സായൂജ്യം വീട്ടില്‍ സുഗുണനെയാണ്(72) പൊലീസ് അറസ്റ്റ് ചെയ്തത്. കസബ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സി ഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.പൊലീസ് അന്വേഷണത്തില്‍ ഹോംനഴ്‌സിംങ് സ്ഥാപനമാണെന്നാണ് പരിസരത്തുള്ളവര്‍ കൊടുത്ത വിവരം. സുഗുണനൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീനേയും(47), മധുര സ്വദേശിയായ ഒരു സ്ത്രീയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ടൗണ്‍ എസിപി ബിജുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. എസ് ഐ പി അനീഷ്, എസ്‌സിപിഒമാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.