രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എഡിജിപി മനോജ് എബ്രഹാമും, എസിപി ബി ജി ജോര്‍ജുമുൾപ്പെടെ കേരളത്തിൽ നിന്ന് 12 പേർ


പൊലീസ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിന് നൽകുന്ന രാഷ്ട്രപതിയുടെ മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 12 പേർ മെഡലിന് അർഹരായി. പത്ത് പേർക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു. വിശിഷ്ട സേവനത്തിന് എഡിജിപി മനോജ് എബ്രഹാമിനും എസിപി ബി ജി ജോര്‍ജിനും മെഡല്‍ ലഭിച്ചു. ഡിസിപി വിയു കുര്യാക്കോസ്, എസ്പി പി എ മുഹമ്മദ് ആരിഫ്, ടികെ സുബ്രമണ്യൻ (അസിസ്റ്റൻ്റ് ഡയറക്ടർ ട്രെയിനിംഗ്), എസ്പി പി സി സജീവൻ, എസ്പി കെ കെ സജീവ്, എസ്പി അജയകുമാർ വേലായുധൻ നായർ, എസ്പി ടി പി പ്രേമരാജൻ, ഡിസിപി അബ്ദുൽ റഹീം അലിക്കുഞ്ഞ്, എസ്പി രാജു കുഞ്ചൻ വെള്ളിക്കകത്ത്, എംകെ ഹരിപ്രസാദ് (ആംഡ് പൊലീസ് ഇൻസ്പെക്ടർ) എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡൽ നേടിയ മലയാളികൾ.

You might also like

Most Viewed