ബിഡികെ ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്‍റർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.കെ രക്ഷാധികാരി ഡോ. പി. വി. ചെറിയാൻ, ചെയർമാൻ കെ.ടി. സലിം, പ്രസിഡന്‍റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ രേഷ്മ ഗിരീഷ്, രാജേഷ് പന്മന, ശ്രീജ ശ്രീധർ, സാബു അഗസ്റ്റിൻ, ബി.ഡി.കെ അംഗം നിതിൻ എന്നിവർ പങ്കെടുത്തു.25ഓളം പേർ രക്തം ദാനം ചെയ്തു. ഗംഗൻ തൃക്കരിപ്പൂർ 43ാം തവണയും കെ.വി. ഗിരീഷ് 23ാം തവണയുമാണ് രക്തദാനം നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed