സ്വർ‍ണക്കടത്തിന് സഹായിച്ചു; നെടുമ്പാശേരിയിൽ‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ‍ക്ക് സസ്‌പെൻഷൻ


സ്വർ‍ണക്കടത്തിന് സഹായിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ‍ക്ക് സസ്‌പെൻ‍ഷൻ‍. നെടുമ്പാശേരി വിമാനത്താവളത്തിൽ‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെൻ‍ഡ് ചെയ്തത്. കള്ളക്കടത്ത് സ്വർ‍ണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർ‍ന്നാണ് നടപടി.

നേരത്തെ സൗദി അറേബ്യയിൽ‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി സ്വർ‍ണം കടത്തിയ സംഘത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഈ അന്വേഷണത്തിലാണ് രണ്ട് ഉദ്യോഗസ്ഥർ‍ വിമാനത്താവളത്തിന് പുറത്തേക്ക് സ്വർ‍ണമെത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞതായും ഇതിനായി കൈക്കൂലി വാങ്ങിയെന്നും സംഘം വെളിപ്പെടുത്തിയത്.

ഇതോടെയാണ് രണ്ട് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം നടപടിയെടുത്തത്. ഏതാണ്ട് ഒരു കോടിയോളം രൂപയുടെ സ്വർ‍ണം ഇത്തരത്തിൽ‍ കടത്തിയെന്നാണ് പ്രിവന്റിവ് വിഭാഗത്തിന്റെ കണ്ടെത്തൽ‍.

You might also like

  • Straight Forward

Most Viewed