കോട്ടയത്ത് വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ചു


എംസി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളം മംഗലപുരം വീട്ടിൽ ഷൈലജ (60), ഭര്‍ത്താവ് സുദര്‍ശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ടുവന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ആദ്യം കാറിലിടിച്ച ശേഷമാണ് ലോറി സ്കൂട്ടറിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തൽക്ഷണം മരിച്ചു. ഭർത്താവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ചിങ്ങവനം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

You might also like

  • Straight Forward

Most Viewed