ഉമ്മൻചാണ്ടി ആൾക്കൂട്ടത്തിന്റെ ആരാധനാ പാത്രം; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി.ഡി സതീശൻ


ഒരേ നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി 50 വര്‍ഷം നിയമസഭയിൽ പ്രതിനിധീകരിച്ചുവെന്ന അപൂര്‍വ റെക്കോർഡ് സ്വന്തമാക്കിയ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നൊമ്പരങ്ങള്‍ തിരിച്ചറിയാനാകുന്നൊരു സവിശേഷമാപിനിയാണ് ഉമ്മൻചാണ്ടി. കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാട രാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാ പാത്രമാക്കുന്നത്. രാഷ്ട്രീയഭേദമില്ലാതെ താന്‍ ഉള്‍പ്പെടെയുള്ള സമാജികര്‍ മാതൃകയാക്കിയതും ഉമ്മന്‍ ചാണ്ടിയെ ആണെന്ന് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

You might also like

Most Viewed