വ്ളോഗർ റിഫ മെഹ്നു ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


വ്ളോഗർ റിഫ മെഹ്നുവിന്‍റെ ആത്മഹത്യയിൽ ഭർത്താവ് മെഹനാസ് മൊയ്ദുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നുവെന്നാണ് നിഗമനം. റിഫയുടെ മരണത്തിൽ‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. 

കഴിഞ്ഞ മാർ‍ച്ച് ഒന്നിനു പുലർ‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിൽ‍ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ നാട്ടിൽ‍നിന്നു ദുബായിലേക്കു പോയത്. ദുബായ് കാരാമയിൽ‍ ഒരു പർ‍ദ ഷോപ്പിലായിരുന്നു ജോലി.

You might also like

Most Viewed